ലോറിക്കുള്ളിൽ നിന്നും കിട്ടിയ വസ്ത്രങ്ങൾ അർജുൻ്റേത് തന്നെ, തിരിച്ചറിഞ്ഞ് സഹോദരൻ, എല്ലാം വീടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ, തീരാനൊമ്പരം

ഷിരൂർ: ഗംഗാവലിപ്പുഴയിൽ കണ്ടെത്തിയ അർജുന്റെ ലോറി കരയ്ക്ക് കയറ്റി. ലോറിയുടെ കാബിനുള്ളിൽ നിന്ന് കിട്ടിയ ഷർട്ടും ബനിയനും പുതപ്പും അടക്കം അർജുൻ ഉപയോഗിച്ചിരുന്നതാണെന്ന് സഹോദരൻ തിരിച്ചറിഞ്ഞു.

അതേസമയം, ലോറിയുടെ ക്യാബിനുള്ളിൽ കൂടുതൽ അസ്ഥികളുണ്ടെന്നാണ് വിവരം. ലോറിക്കകത്ത് നിന്ന് ഇവ പൂർണമായും ശേഖരിക്കും. ഡിഎൻഎ ഫലം കിട്ടിയാലുടൻ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

അർജുൻ ഉപയോഗിച്ച വസ്തുക്കൾ മുഴുവൻ ലോറിയിൽ നിന്ന് തിരികെ വീട്ടിലേക്ക് കൊണ്ടുവരണമെന്നാണ് അർജുൻ്റെ ഭാര്യ ആവശ്യപ്പെട്ടതെന്നും സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു.

Exit mobile version