കൊച്ചി: ആര്‍ത്തവ അയിത്തത്തിനെതിരെ നിയമം പാസാക്കണമെന്ന ആവശ്യവുമായി സംഘടിപ്പിക്കുന്ന ആര്‍പ്പോ ആര്‍ത്തവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കില്ല. കൊച്ചിയില്‍ നടക്കുന്ന ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ തീവ്ര ഇടതുസംഘടനകളുടെ സാന്നിധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി എറണാകുളം ജില്ലാ സ്പെഷ്യല്‍ബ്രാഞ്ച് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇന്നലെയും ഇന്നുമായി സംഘടിപ്പിച്ച പരിപാടിയുടെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടകനായി മുഖ്യമന്ത്രി എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിക്കുന്ന ആര്‍ത്തവ ശരീരം എന്ന പേരില്‍ ഇന്ത്യയില്‍ ആദ്യമായി സംഘടിപ്പിക്കുന്ന പ്രദര്‍ശനവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.
Discussion about this post