‘മനമുരുകി പ്രാർഥിച്ച എല്ലാവരുടേയും ഹൃദയങ്ങളിൽ അർജുൻ നൊമ്പരമായി’; അനുശോചനം രേഖപ്പെടുത്തി മോഹൻലാൽ

തിരുവനന്തപുരം: അർജുൻ്റെ വിയോഗം കേരളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തുകയാണ്.കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ട്രക്ക് ഡ്രൈവർ അർ‌ജുന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു.

അർജുൻ‌റെ മരണത്തിൽ അനുശോചനമറിയ്യിച്ചിരിക്കുകയാണ് നടൻ മോഹൻ ലാൽ. മനമുരുകി പ്രാർഥിച്ച എല്ലാവരുടേയും ഹൃദയങ്ങളിൽ അർജുൻ നൊമ്പരമായി മാറിയെന്ന് മോഹൻലാൽ പറഞ്ഞു.

ഫേസ്ബുക്കിലൂടെയാണ് മോഹൻലാൽ അനുശോചനം അറിയിച്ചിരിക്കുന്നത്. ‘മനമുരുകി പ്രാർഥിച്ച നാം എല്ലാവരുടേയും ഹൃദയങ്ങളിലേക്ക് നൊമ്പരമായി പ്രിയപ്പെട്ട അർജുൻ.പ്രിയ സഹോദരന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ’. എന്നാണ് മോഹൻലാൽ കുറിച്ചത്.

Exit mobile version