ബംഗളൂരു: കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ലോറിയും മൃതദേഹവും കണ്ടെത്ത് കേരളക്കരയെ ഒന്നടങ്കം വേദനയിലാഴ്തുകയാണ്. മൃതദേഹാവശിഷ്ടങ്ങള്‍ കാര്‍വാറിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
ലോറിയുടെ കാബിനിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഡിഎന്‍എ ടെസ്റ്റിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കുമെന്ന് ജില്ലാ കലക്ടര്‍ ലക്ഷ്മി പ്രിയ പറഞ്ഞു.
ദൗത്യവുമായ സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതായും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.12 മീറ്റര്‍ ആഴത്തില്‍ നിന്നാണ് നാവിക സേന ലോറി കണ്ടെത്തിയത്. ലോറി ക്രെയിനിന്റെ സഹായത്തോടെ കരയ്ക്കെത്തിച്ചു.
Discussion about this post