തൃശൂർ: മാലിന്യക്കുഴിയിലിറങ്ങിയ 2 പേർ ശ്വാസം മുട്ടി മരിച്ചു. തൃശൂരിലാണ് സംഭവം. ചാലക്കുടി കാരൂരിൽ ബേക്കറി യൂണിറ്റിന്റെ മാലിന്യക്കുഴിയിലിറങ്ങിയവരാണ് ശ്വാസം കിട്ടാതെ മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 2.15 നായിരുന്നു സംഭവം. ജിതേഷ് (45), സുനിൽകുമാർ (52) എന്നിവരാണ് മരിച്ചത്. മാലിന്യം ബ്ലോക്കായത് നീക്കാനിറങ്ങിയതായിരുന്നു ഇരുവരും.
അപകട വിവരം അറിഞ്ഞ് ചാലക്കുടിയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
Discussion about this post