കാട്ടാനയുടെ ആക്രമണം, ശുചീകരണ തൊഴിലാളികൾക്ക് പരിക്ക്

ഇടുക്കി: കാട്ടാനയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. മൂന്നാ‍ർ കല്ലാറിലാണ് നടുക്കുന്ന സംഭവം. ശുചീകരണ തൊഴിലാളികൾക്ക് നേരെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.

ആനയുടെ ആക്രമണത്തിൽ എം ജ കോളനി സ്വദേശി അഴകമ്മ, നെറ്റിക്കുടി സ്വദേശി ശേഖർ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ടാറ്റാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അഴകമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശേഖറിന് പരിക്കേറ്റത്. അഴകമ്മയുടെ പരിക്ക് സാരമുളളതാണ്.

Exit mobile version