കയറും മുന്‍പ് ബസ് മുന്നോട്ടെടുത്തു; വിദ്യാര്‍ത്ഥി ബസില്‍ നിന്ന് തെറിച്ച് വീണു

കോഴിക്കോട്: കോഴിക്കോട് സ്‌കൂള്‍ വിദ്യാര്‍ത്ഥി ബസില്‍ നിന്ന് തെറിച്ചു വീണു. പേരാമ്പ്ര മുളിയങ്ങളിലാണ് സംഭവം നടന്നത്. ഇന്ന് രാവിലെ 9.45 ഓടെ വിദ്യാര്‍ത്ഥി സ്‌കൂളിലേക്ക് പോകാന്‍ ബസില്‍ കയറുകയായിരുന്നു. എന്നാല്‍ നല്ല തിരക്കുണ്ടായിരുന്ന ബസില്‍ വിദ്യാര്‍ത്ഥി സുരക്ഷിതമായി നില്‍ക്കുന്നതിന് മുന്‍പ് ബസ് മുന്നോട്ടെടുത്തു.

ബസില്‍ നിന്ന് തെറിച്ച് പുറമിടിച്ച് തറയില്‍ വീണ വിദ്യാര്‍ത്ഥിക്ക് ചുമലില്‍ സ്‌കൂള്‍ ബാഗുണ്ടായിരുന്നതിനാല്‍ രക്ഷയായി. കുട്ടി പരിക്കേല്‍ക്കാതെ തന്നെ രക്ഷപ്പെട്ടു. പിന്നാലെ ബസ് ജീവനക്കാരോട് നാട്ടുകാര്‍ കുപിതരായി. പ്രദേശത്ത് ഈ സംഭവം സ്ഥിരമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Exit mobile version