രാസവസ്തുക്കള്‍ കലര്‍ത്തി മാതള ജ്യൂസ് വില്‍പന, രണ്ട് പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: രാസവസ്തുക്കള്‍ കലര്‍ത്തി മാതള ജ്യൂസ് വില്‍പന നടത്തിയ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കടയില്‍ വില്‍ക്കുന്ന ജ്യൂസില്‍ രാസവസ്തു കലര്‍ത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മരുന്ന് കുപ്പിക്ക് സമാനമായ ഒരു കുപ്പിയില്‍ നിറച്ച രാസവസ്തു കണ്ടെത്തി പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സംഭവത്തില്‍ കടയിലെ ജോലിക്കാരായ അയൂബ് ഖാന്‍, രാഹുല്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

ജ്യൂസില്‍ രാസവസ്തു കലര്‍ത്താന്‍ കടയുടെ ഉടമ ഷോയിബ് നിര്‍ദ്ദേശിച്ചുവെന്നാണ് ഇവര്‍ പറയുന്നത്. ഫുഡ് സേഫ്റ്റി ഇന്‍സ്പെക്ടറെ വിളിച്ചുവരുത്തിയാണ് കടയില്‍ നിന്ന് കണ്ടെത്തിയ രാസവസ്തുക്കളുടെ സാമ്പിള്‍ ശേഖരിച്ചത്.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ തുടര്‍ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. പോലീസില്‍ വിവരമറിയിക്കുന്നതിന് മുമ്പ് അയൂബിനെയും രാഹുലിനെയും നാട്ടുകാര്‍ മര്‍ദ്ദിച്ചിരുന്നു.

Exit mobile version