കോഴിക്കോട്: ദേവസ്വംബോര്‍ഡില്‍ 96 ജീവനക്കാരും സവര്‍ണ്ണരാണ് ദേവസ്വം ബോര്‍ഡില്‍ മുന്നോക്കക്കാര്‍ക്ക് സംവരണം നടത്തുമ്പോള്‍ ചര്‍ച്ചയെങ്കിലും നടത്തണമായിരുന്നു സര്‍ക്കാരിനെ വിമര്‍ശിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്
എന്‍എസ്എസിന് വേണ്ടി വീട്ടുപണി ചെയ്യലാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വഴിവിട്ട് എന്‍എസ്എസിനെ സഹായിച്ചതിന്റെ അനുഭവം സര്‍ക്കാരിന് ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം സാമ്പത്തിക സംവരണം ചര്‍ച്ചചെയ്യാന്‍ പോലും നമ്മുടെ സാമൂഹിക വ്യവസ്ഥിതിയില്‍ കാലമെത്തിയിട്ടില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
രാജ്യത്ത് എണ്ണത്തില്‍ മഹാഭൂരിപക്ഷമായ പിന്നാക്ക ജനവിഭാഗങ്ങള്‍ ഭരണപങ്കാളിത്തത്തില്‍ ഇന്നും വളരെ പിന്നിലാണ്. നിയമനിര്‍മാണ സഭകളിലെ പിന്നാക്ക വിഭാഗങ്ങളുടെ കുറവു സാമൂഹികനീതി സംരക്ഷിക്കുന്നതില്‍ അനീതിക്കിടയാക്കുന്നു. അതിന്റെ അവസാന ഉദാഹരണമാണ് സാമ്പത്തികസംവരണം. വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
അധികാരത്തിന്റെ അകത്തളങ്ങളില്‍നിന്നു കാലങ്ങളായി അകറ്റിനിര്‍ത്തപ്പെട്ട പിന്നാക്ക ജനവിഭാഗങ്ങള്‍ക്കു നല്കുന്ന അധികാര പങ്കാളിത്തമാണത്. ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹികനീതി സൃഷ്ടിക്കുന്നതിനുള്ള പ്രധാന ഉപാധിയാണത്. രാജ്യത്തു ന്യൂനപക്ഷം മാത്രമായ മുന്നോക്ക വിഭാഗങ്ങള്‍ ഭരണപങ്കാളിത്തത്തിന്റെ സിംഹഭാഗവും കൈയടക്കി വച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ സാമൂഹികനീതിക്കായി ഭരണഘടന നിഷ്കര്‍ഷിക്കുന്ന സംവരണത്തിന് അവര്‍ക്ക് അര്‍ഹതയില്ല. പിന്നാക്കക്കാര്‍ക്കു നിലവിലുള്ള സംവരണത്തിന്റെ ആനുകൂല്യമായി ലഭിച്ചിട്ടുള്ള ഉദ്യോഗങ്ങള്‍ പോലും അര്‍ഹിക്കുന്നതിലും എത്രയോ കുറവാണ്.
വിദ്യാഭ്യാസപരമായും തൊഴില്‍പരമായും മുന്നോക്ക, പിന്നാക്ക ജനവിഭാഗങ്ങള്‍ തുല്യത കൈവരിക്കുന്ന അവസ്ഥയില്‍ മാത്രമേ സാമ്പത്തിക സംവരണം എന്ന ആശയം പരിഗണിക്കേണ്ടതുള്ളു. ഇപ്പോഴത്തെ സ്ഥിതിയില്‍ 50 വര്‍ഷം പിന്നിട്ടാല്‍ പോലും പിന്നാക്കവിഭാഗങ്ങള്‍ക്കു ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം എല്ലാ രംഗത്തും ലഭ്യമാകുമെന്നു പ്രതീക്ഷിക്കാന്‍ കഴിയില്ല. വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
Discussion about this post