സിദ്ദിഖിനായി വ്യാപക തെരച്ചില്‍, സിനിമാസുഹൃത്തുക്കളുടെ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം

കൊച്ചി: ഒളിവില്‍ കഴിയുന്ന നടന്‍ സിദ്ദിഖിനെ കണ്ടെത്താന്‍ പോലീസിന്റെ വ്യാപക തെരച്ചില്‍. സംഘങ്ങളായി തിരിഞ്ഞു പോലീസ് പരിശോധന നടത്തുകയാണ്. സംസ്ഥാനത്തിനു പുറത്തും അന്വേഷണം നടത്തും.

സിനിമാ സുഹൃത്തുക്കളുടെ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കൊച്ചി നഗരത്തിലെ ഹോട്ടലുകളില്‍ പോലീസ് രാത്രി പരിശോധന നടത്തി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമാ മേഖലയെ ഞെട്ടിച്ച സംഭവമാണ് അമ്മ ജനറല്‍ സെക്രട്ടറി ആയിരുന്ന സിദ്ദിഖിനെതിരെ ഉയര്‍ന്ന ലൈംഗിക അതിക്രമക്കേസ്. 2016 ല്‍ സിനിമയില്‍ അവസരം വാഗ്ദാനം തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വിളിച്ച് വരുത്തി പീഡിപ്പിച്ചെന്നാണ് യുവനടിയുടെ പരാതി.

അതേസമയം, സിദ്ദിഖ് സുപ്രീംകോടതിയില്‍ ഇന്ന് ജാമ്യ ഹര്‍ജി നല്‍കിയേക്കും. ഹര്‍ജിയുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ അഭിഭാഷകര്‍ ഡല്‍ഹിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മുകള്‍ റോത്തഗിയുമായി സംസാരിച്ചു. വിധിപകര്‍പ്പും കൈമാറി.

Exit mobile version