ചെന്നൈ: തമിഴ്‌നാട് കള്ളക്കുറിച്ചിയിലുണ്ടായ വാഹനാപകടത്തില്‍ 6 തീര്‍ത്ഥാടകര്‍ മരിച്ചു. തിരുച്ചിറപ്പള്ളി -ചെന്നൈ ദേശീയ പാതയില്‍ ഉളുന്തൂര്‍പേട്ടയിലാണ് സംഭവം.
ടൂറിസ്റ്റ് വാന്‍ മരത്തിലേക്ക് ഇടിച്ചു കയറിയാണ് അപകടം സംഭവിച്ചത്. മരിച്ചവരില്‍ 2 സ്ത്രീകളും ഉള്‍പ്പെടുന്നു. പരിക്കേറ്റ 14 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുച്ചെന്തൂര്‍ മുരുകന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. തിരുവണ്ണാമലൈ ആരണി സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. മരിച്ചവരെ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.