ആലപ്പുഴ: ആലപ്പുഴ ദന്തല്‍ കോളേജില്‍ നിന്ന് റൂട്ട് കനാല്‍ ചെയ്ത ഒമ്പതാം ക്ലാസുകാരിയുടെ വായില്‍ സൂചി മറന്നുവെച്ചു. ആലപ്പുഴ ദന്തല്‍ കോളേജില്‍ ചികിത്സ തേടിയെത്തിയ കുട്ടിക്കാണ് ദുരവസ്ഥ. ഡോക്ടര്‍മാരുടെ അനാസ്ഥയ്ക്കെതിരെ കുടുംബം പോലീസില്‍ പരാതി നല്കി.
പുറക്കാട് കമ്മത്തിപ്പറമ്പ് മഠം വീട്ടില്‍ ഗിരീഷ്-സംഗീത ദമ്പതികളുടെ മകള്‍ ആര്‍ദ്രയുടെ വായിലാണ് റൂട്ട് കനാല്‍ ചികിത്സയ്ക്ക് ശേഷം സൂചി കണ്ടെത്തിയത്. അസഹ്യമായ പല്ലുവേദനയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ എക്സ്-റേയിലാണ് സൂചിയുടെ ഭാഗം കണ്ടത്.
Discussion about this post