ഷിരൂര്‍ ദൗത്യം; വെല്ലുവിളിയായി കനത്ത മഴ, നാളെയും ഉത്തരകന്നഡ ജില്ലയില്‍ റെഡ് അലര്‍ട്ട്

ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനുള്‍പ്പെടെ മൂന്നുപേരെ കണ്ടെത്താനുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.

അതേസമയം, ഷിരൂര്‍ ഉള്‍പ്പെടുന്ന ഉത്തര കന്നഡ ജില്ലയില്‍ ഇന്ന് ശക്തമായ മഴയാണ്. എങ്കിലും തെരച്ചില്‍ നിര്‍ത്തിവയ്ക്കാതെ തുടരുകയാണ്. എന്നാല്‍ നാളെയും ഉത്തരകന്നഡ ജില്ലയില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. മറ്റന്നാള്‍ ഓറഞ്ച് അലര്‍ട്ടുമാണ്. ഈ പ്രദേശങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്.

മഴ ശക്തമായാല്‍ പുഴയുടെ ഒഴുക്ക് കൂടുകയും കലങ്ങുകയും ചെയ്യുന്നത് ഡ്രഡ്ജിംഗിനും ഡൈവര്‍മാര്‍ക്ക് ഇറങ്ങുന്നതിനും തടസമാണ്. ഇപ്പോഴും മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്ന പ്രദേശമായതിനാല്‍ മണ്ണിടിഞ്ഞ കരയുടെ ഭാഗത്ത് ആളുകള്‍ക്ക് പ്രവേശനം നിയന്ത്രിച്ചേക്കും. ഒരു സ്വകാര്യ കമ്പനിയുടെ പ്രതിനിധിയായ റിട്ട. മേജര്‍ ഇന്ദ്രബാലന്‍ ഇന്ന് ഡ്രഡ്ജിംഗ് കമ്പനിക്കാര്‍ക്ക് ഐബോഡ് പരിശോധനയില്‍ കണ്ടെത്തിയ പോയന്റുകള്‍ അടയാളപ്പെടുത്തി നല്‍കിയിട്ടുണ്ട്.

Exit mobile version