ആലപ്പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവ് ഇരമ്പുവേലിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു

ആലപ്പുഴ: നൂറനാട് മീന്‍ പിടിക്കാന്‍ പോയ യുവാവ് ഷോക്കേറ്റ് മരിച്ചു. പാലമേല്‍ സ്വദേശി രാഹുല്‍ രാജ് (32) ആണ് മരിച്ചത്. കൃഷി സംരക്ഷണത്തിനായി സ്ഥാപിച്ചിരുന്ന ഇരമ്പുവേലിയില്‍ നിന്ന് ഷോക്കേറ്റതായാണ് വിവരം.

തിങ്കളാഴ്ച രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിക്കാന്‍ പോയതായിരുന്നു രാഹുല്‍. ഇതിനിടെ പന്നിയെ പിടിക്കാനായി അനധികൃതമായി സ്ഥാപിച്ചിരുന്ന വൈദ്യുതി വേലിയില്‍ നിന്ന് ഷോക്ക് ഏല്‍ക്കുകയായിരുന്നു.

രാഹുലിനെ ഏറെ നേരമായി കാണാത്തതിനെ തുടര്‍ന്ന് തെരഞ്ഞപ്പോഴാണ് ഷോക്കേറ്റ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് കേസെടുത്തു.

Exit mobile version