കോട്ടയം: സ്‌കൂട്ടര്‍ യാത്രക്കാരെ ഇടിച്ചശേഷം സ്‌കൂട്ടറുമായി നിര്‍ത്താതെ ആറു കിലോമീറ്ററിലധികം ദൂരം പാഞ്ഞ് ലോറി. കോട്ടയം പാലായിലാണ് നടുക്കുന്ന സംഭവം.
അപകടത്തില്‍ സ്‌കൂട്ടറിലുണ്ടായിരുന്ന യുവാക്കള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. മേവട സ്വദേശികളായ അലന്‍ കുര്യന്‍(26), നോബി (25) എന്നിവരാണ് സ്‌കൂട്ടറിലുണ്ടായിരുന്നു.
പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് ദാരുണമായ സംഭവം.രാത്രിയില്‍ റോഡരികില്‍ സ്‌കൂട്ടര്‍ നിര്‍ത്തി സംസാരിച്ചുകൊണ്ടിരുന്ന യുവാക്കളുടെ മേലേക്ക് ലോറി ഇടിച്ചു കയറുകയായിരുന്നു.
അതിനിടെ സ്‌കൂട്ടര്‍ ലോറിയുടെ അടിയില്‍ കുടുങ്ങി. ഈ സ്‌കൂട്ടറുമായി ആറ് കിലോമീറ്റര്‍ അധികം ദൂരം സഞ്ചരിച്ച ലോറി മരങ്ങാട്ടുപള്ളിക്ക് സമീപം ഒരു വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് നിന്നത്.
പിന്നാലെ സമയത്ത് ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. ലോറിയെ പിന്തുടര്‍ന്ന് പോലീസെത്തിയിരുന്നു. ഡ്രൈവര്‍ മദ്യപിച്ചിരുന്നതായും കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.