കോട്ടയം: കോട്ടയം എസ്എംഇ കോളജിലെ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ അന്വേഷണം. അധ്യാപകരുടെ മാനസിക പീഡനമാണ് വിദ്യാര്‍ത്ഥിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാരോപിച്ച് ബന്ധുക്കളും സഹപാഠികളും രംഗത്തെത്തിയിരുന്നു.
പിന്നാലെയാണ് അധ്യാപകര്‍ക്കെതിരെ അന്വേഷണം നടത്താന്‍ തീരുമാനം. എസ്എംഇ കോളേജിലെ ഒന്നാം വര്‍ഷ എംഎല്‍ടി വിദ്യാര്‍ത്ഥിയായ അജാസ് ഖാനാണ് ജീവനൊടുക്കിയത്.
ഈ മാസം മൂന്നിന് ആയിരുന്നു സംഭവം. അജാസിന്റെ അധ്യാപകരായ റിനു, സീന എന്നിവരില്‍ നിന്നുണ്ടായ നിരന്തരമുണ്ടായ മാനസിക പീഡനം മൂലമാണ് അജാസ് ആത്മഹത്യ ചെയ്തതെന്ന് രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു.
ഇവര്‍ക്കെതിരെ കോളേജ് അധികൃതര്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അജാസിന്റെ രക്ഷിതാക്കളും സഹപാഠികളും കോളേജിന് മുന്പില് സമരം ചെയ്തിരുന്നു.
പിന്നാലെ നടത്തിയ ചര്‍ച്ചയില്‍ ആരോപണവിധേയരായ രണ്ട് അധ്യാപകരെയും സ്ഥലം മാറ്റാന്‍ തീരുമാനിച്ചു. ഇവര്‍ക്കെതിരെ അന്വേഷണവും ഉണ്ടാകും.
Discussion about this post