ഷിരൂര്‍: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനടക്കം 3 പേര്‍ക്കായുള്ള തെരച്ചിലില്‍ നിര്‍ണായക കണ്ടെത്തല്‍. അര്ജുന് ഓടിച്ചിരുന്ന ലോറിയുടെ ലോഹഭാഗം കണ്ടെത്തി.
ലോറിയുടെ പിന്നിലെ ഡോറിന് താഴെയുള്ള ഇരുമ്പ് കമ്പിയാണ് തെരച്ചിലില്‍ കിട്ടിയത്. ലോറിയുടെ ആര്‍സി ഉടമ മുബീന് ലോഹഭാഗം തിരിച്ചറിഞ്ഞു.
മാസങ്ങളായി നടത്തുന്ന തെരച്ചലില്‍ അര്‍ജുന്റെ ലോറിയുടെ ലോഹഭാഗം കിട്ടുന്നത് ഇതാദ്യമാണ്. ലോറിയുടെ പിന്നിലെ ഡോറിന് താഴെയുള്ള ചുവപ്പും വെള്ളയും പെയിന്റ് അടിച്ച ഭാഗമാണ് ഇത്. ലോറി ഉടമ മുബീന് ഡ്രഡ്ജറില് പോയാണ് ഈ ലോഹഭാഗം തിരിച്ചറിഞ്ഞത്.
Discussion about this post