തിരുവനന്തപുരം: കേരളത്തില്‍ എം പോക്സിന്റെ പുതിയവകഭേദം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിക്ക് ക്ലേഡ് 1 ബി വകഭേദമാണ് സ്ഥിരീകരിച്ചത്. ഇതിന് വ്യാപന ശേഷി കൂടുതലാണെന്നാണ് റിപ്പോര്‍ട്ട്.
രാജ്യത്ത് ആദ്യമായാണ് പുതിയ വകഭേദം സ്ഥിരീകരിക്കുന്നത്. ദുബായിയില്‍ നിന്നെത്തിയ മുപ്പത്തിയെട്ടുകാരനായ മലപ്പുറം സ്വദേശിക്ക് സെപ്റ്റംബര്‍ 18-നാണ് എംപോക്‌സ് രോഗം സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിയുടെ പരിശോധനാ ഫലമാണ് ഇപ്പോള്‍ പുറത്ത് വന്നത്.
പശ്ചിമ ആഫ്രിക്കയില്‍ കണ്ടെത്തിയ ഈ വകഭേദം അതിവേഗം വ്യാപിക്കുന്ന ഗണത്തിലുള്ളവയാണ്. രാജ്യാന്തര തലത്തില്‍ എംപോക്‌സ് 2 എന്ന വകഭേദമാണ് ഏറ്റവും കൂടുതലുള്ളത്. ഇന്ത്യയില്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്തതും എംപോക്‌സ് 2 ആണ്. കൊവിഡ് പോലെ വായുവില്‍ കൂടി പകരുന്ന തരത്തിലേക്ക് മാറാന്‍ ഉള്ള സാധ്യതകളേറെയാണ്.