മനാമ: ബഹ്റൈനില്‍ കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച രാവിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കോഴിക്കോട് ബാലുശ്ശേരി എരമംഗലം സ്വദേശിയായ സജീര്‍ തങ്കയത്തില്‍ (37) എന്ന യുവാവ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് കരുതുന്നത്.
മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ഫ്രൂട്ട്സ് കച്ചവടം നടത്തുകയായിരുന്നു സജീര്‍. അഞ്ച് വര്‍ഷമായി ബഹ്റൈനിലുണ്ട്. സഹോദരന് ഷമീറും സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ പഴക്കച്ചവടം നടത്തുകയാണ്. സജീര്‍ അടുത്തമാസം നാട്ടില്‍ പോകാനിരിക്കുകയായിരുന്നു.
Discussion about this post