പട്ടാപ്പകൽ ബെവ്‌കോയിൽ നിന്ന് മദ്യക്കുപ്പി എടുത്തോടി, പോലീസുകാരൻ പിടിയിൽ

കൊച്ചി: ബെവ്‌കോ വില്‍പ്പനശാലയില്‍ നിന്ന് മദ്യക്കുപ്പി എടുത്തോടിയ പൊലീസുകാരന്‍ പിടിയില്‍.എറണാകുളം പട്ടിമറ്റത്താണ് സംഭവം. കളമശേരി എആര്‍ ക്യാമ്പിലെ ഡ്രൈവര്‍ കെകെ ഗോപിയാണ് പൊലീസിന്‍റെ പിടിയിലായത്.

പട്ടാപ്പകൽ ആണ് സംഭവം. ഗോപി മദ്യക്കുപ്പി എടുത്ത ശേഷം കൗണ്ടറിലുണ്ടായിരുന്ന സ്ത്രീയോട് മോശമായി സംസാരിച്ചു. പണം ആവശ്യപ്പെട്ടതോടെ ഇയാൾ കുപ്പിയും എടുത്ത് പുറത്തേക്ക് ഓടുകയായിരുന്നു.

ഇന്ന് രാവിലെയാണ് സംഭവം. വാതില്‍ക്കല്‍ തടയാന്‍ ശ്രമിച്ച ജീവനക്കാരിയെ തള്ളി മാറ്റുകയും ചെയ്തു. സംഭവത്തിൻ്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.

Exit mobile version