കല്ലട ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം, 19കാരന് ദാരുണാന്ത്യം

accident|bignewslive

ഇടുക്കി: ബൈക്കില്‍ ബസ്സിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഇടുക്കി ഒളമറ്റം പൊന്നന്താനം തടത്തില്‍ ടി എസ് ആല്‍ബര്‍ട്ട് ആണ് മരിച്ചത്.

പത്തൊമ്പത് വയസ്സായിരുന്നു. ബൈക്കില്‍ ഒപ്പം സഞ്ചരിച്ചിരുന്ന കരിങ്കുന്നം വടക്കുംമുറി കൊച്ചുഭൂതക്കാട്ടില്‍ എബിന്‍ ജോബിക്ക് ഗുരുതര പരിക്കേറ്റു.

എബിന്റെ വലതുകാല്‍ അറ്റുപോയ നിലയിലായിരുന്നു. പാലാ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്കും എതിര്‍ദിശയിലെത്തിയ കല്ലട ബസും കൂട്ടിയിടിക്കുകയായിരുന്നു.

കരിങ്കുന്നത്തിനടുത്ത് തവളകുഴിയില്‍ വെച്ച് ഇന്നലെ രാത്രി എട്ടോടെയായിരുന്നു അപകടം. എബിനാണ് ബൈക്ക് ഓടിച്ചിരുന്നത്. മരിച്ച ആല്‍ബര്‍ട്ട് സന്തോഷ് – റീന ദമ്പതികളുടെ മകനാണ്.

ആഞ്ജലീനയാണ് സഹോദരി. വര്‍ഷങ്ങളായി പൊന്നന്താനത്ത് വാടകയ്ക്ക് താമസിക്കുകയാണ് കുടുംബം.

Exit mobile version