കാസർകോട്: കാസർഗോഡ് മീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചട്ടഞ്ചാൽ ഉക്രംപാടിയിലെ പി.കുമാരൻ നായരുടെ മകൻ എം മണികണ്ഠൻ ആണു മരിച്ചത്.
മുപ്പത്തിയെട്ട് വയസ്സായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.
സഹോദരൻ ശശിധരനൊപ്പം മുംബൈയിൽ ഒരു കടയിൽ ജോലിചെയ്തിരുന്ന മണികണ്ഠൻ പനി ബാധിച്ചാണു നാട്ടിലെത്തിയത്. തുടർന്ന് രണ്ട് ആഴ്ചയോളം കാസർകോട് ഗവ. ജനറൽ ആശുപത്രിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു.
പിന്നീടാണ് കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റിയത്. മാതാവ് മുല്ലച്ചേരി തമ്പായി അമ്മ. ഭാര്യ നിമിഷ. മക്കൾ: നിവേദ്യ, നൈനിക.
Discussion about this post