പത്തനംത്തിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് ആന്ധ്രാ സ്വദേശിനികള്‍ മടങ്ങുന്നു. പ്രതിഷേധങ്ങള്‍ അറിയാതെയാണ് തങ്ങള്‍ എത്തിയതെന്നും അതുകൊണ്ട് തന്നെ തിരിച്ചുപോകുകയാണെന്നും ഇവര്‍ പറഞ്ഞു.
ഒരുവിഭാഗം വിശ്വാസികളെ എതിര്‍പ്പിനെ തുടര്‍ന്ന് പോലീസ് എത്തി ഇവരെ പമ്പ ഗാര്‍ഡ് റൂമിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് മടങ്ങിപ്പോകാനുള്ള സന്നദ്ധത അറിയിച്ച് ഇവര്‍ രംഗത്തെത്തിയത്.
ആദിശേഷി, വാസന്തി എന്നിവരെയാണ് പ്രതിഷേധക്കാര്‍ കാനനപാത തുടങ്ങുന്നിടത്ത് തടഞ്ഞത്. ഇവര്‍ക്ക് മുമ്പില്‍ നിലത്ത് കിടന്നായിരുന്നു പ്രതിഷേധക്കാര്‍ പ്രതിഷേധിച്ചത്. ശരണം വിളികളുമായി പ്രതിഷേധക്കാര്‍ എത്തിയതോടെ പോലീസെത്തി ഇവരെ മാറ്റുകയായിരുന്നു.
സന്നിധാനത്തേക്ക് പോകാന്‍ ആന്ധ്രാ സ്വദേശികളായ രണ്ട് യുവതികള്‍ രാവിലെയാണ് പമ്പയിലെത്തിയത്. പമ്പയില്‍ ഇവരെ ആരും തടഞ്ഞിരുന്നില്ല. അല്പ ദൂരം കൂടി ഇവര്‍ പിന്നിട്ടപ്പോഴാണ് പ്രതിഷേധിക്കാര്‍ എത്തിയത്.
ഇവരുടെ പക്കല്‍ പ്രായം തെളിയിക്കുന്ന രേഖകള്‍ ഇല്ലെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ട്. കുടുംബമായാണ് ഇവര്‍ ദര്‍ശനത്തിനായി എത്തിയത്.
Discussion about this post