നീലഗിരി: നീലഗിരി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വിരിഞ്ഞ നീലക്കുറിഞ്ഞി കാണാനെത്തുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്തി തമിഴ്നാട്. നീലഗിരിയിലെ ഏപ്പനാട് മലനിരയിലെയും പിക്കപതിമൗണ്ടിലെയും ചെരിവുകളിലാണ് നീലക്കുറുഞ്ഞി പൂത്തിരിക്കുന്നത്.
ആദ്യനാളുകളില്‍ ധാരാളം സഞ്ചാരികള്‍ അവിടങ്ങളില്‍ എത്തിയിരുന്നെങ്കിലും വനം വകുപ്പിന്റെ നിര്‍ദ്ദേശം വന്നതോടെ ഇവിടങ്ങളിലേക്ക് എത്താനാകുന്നില്ല.
വനപ്രദേശമായതിനാല്‍ അതിക്രമിച്ചുകയറിയാല്‍ പിഴ ഈടാക്കുമെന്നും തമിഴ്നാട് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.
പന്ത്രണ്ടുവര്‍ഷത്തിലൊരിക്കലാണ് നീലക്കുറിഞ്ഞി പൂക്കാറുള്ളത്. ഇതിന്റെ ഉയരം 30 മുതല്‍ 60 സെന്റീമീറ്റര്‍വരെയാണ്.
Discussion about this post