ബംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചില്‍ മേഖലയില്‍ നടക്കുന്ന തെരച്ചിലിനിടെ അസ്ഥി കണ്ടെത്തി. ഗംഗാവലി പുഴയോരത്ത് നിന്നാണ് രാത്രിയോടെ അസ്ഥി കണ്ടെത്തിയത്. മനുഷ്യന്റെ അസ്ഥിയാണെന്നാണ് സംശയിക്കുന്നത്. വിശദമായ പരിശോധനയ്ക്കായി അസ്ഥി ഫോറന്‍സിക് ലാബിലേക്ക് പോലീസ് കൊണ്ടുപോയി.
അസ്ഥി കിട്ടിയിട്ടുണ്ട് എന്ന് സതീഷ് സെയില്‍ എംഎല്‍എ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് എഫ്എസ്എല് ലാബിലേക്ക് അയക്കണം. മനുഷ്യന്റേത് ആണോ മറ്റേതെങ്കിലും മൃഗത്തിന്റേത് ആണോ എന്ന് പരിശോധനയില്‍ മാത്രമേ വ്യക്തമാകൂ. അതിന് ചുരുങ്ങിയത് ഒരാഴ്ച കാത്തിരിക്കേണ്ടി വരുമെന്നും സതീഷ് സെയില്‍ പറഞ്ഞു.
Discussion about this post