സ്‌നേഹതീരം കടലില്‍ കുളിക്കുന്നതിനിടയില്‍ തിരയില്‍ അകപ്പെട്ടു, എംബിബിഎസ് വിദ്യാര്‍ത്ഥി മരിച്ചു, മറ്റൊരാളെ രക്ഷപ്പെടുത്തി

തൃശൂര്‍: തൃശൂര്‍ സ്‌നേഹതീരം കടലില്‍ കുളിക്കുന്നതിനിടയില്‍ തിരയില്‍ അകപ്പെട്ട രണ്ടു പേരില്‍ ഒരാള്‍ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. തമിഴ്‌നാട് സ്വദേശി അഭിഷേക് (23) ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. രണ്ട് കാറുകളിലായി ഒമ്പത് പേരാണ് സ്‌നേഹതീരം ബീച്ചില്‍ എത്തിയത്. ഇതില്‍ ആറ് പേര്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. ഇതിനിടെ രണ്ട് പേര്‍ തിരയില്‍പ്പെട്ടു.

നാട്ടുകാര്‍ ചേര്‍ന്ന് കടലിലകപ്പെട്ട ഹസ്സന്‍ ആഷിഖിനെ (20) ഉടന്‍ തന്നെ രക്ഷപ്പെടുത്തി. അര മണിക്കൂറോളം തിരച്ചില്‍ നടത്തിയ ശേഷം അഭിഷേകിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയാണ് അഭിഷേക്.

Exit mobile version