ബംഗളൂരു: ഷിരൂര്‍ മണ്ണിടിച്ചലില്‍ കാണാതായ അര്‍ജുന്‍ അടക്കം മൂന്ന് പേര്‍ക്കായി മേഖലയില്‍ നടക്കുന്ന ഡ്രഡ്ജിംഗ് ഉപയോഗിച്ചുള്ള പരിശോധ ഉടന്‍ അവസാനിപ്പിക്കില്ലെന്ന് കാര്‍വാര്‍ എംഎല്‍എ സതീശ് സെയ്ല്‍. ഡ്രഡ്ജിംഗ് എത്ര ദിവസം വേണമെങ്കിലും തുടരാനാണ് തീരുമാനം. നാളെ റിട്ടയര്‍ മേജര്‍ ജനറല്‍ ഇന്ദ്രബാല്‍ ഷിരൂരില്‍ എത്തും. നേരത്തെ അദ്ദേഹം സ്‌പോട്ട് ചെയ്ത സ്ഥലങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍ സഹായങ്ങള്‍ക്കായാണ് വരുന്നത്.
ഉപകരണങ്ങളുണ്ടാകില്ലെന്നും എംഎല്‍എ വ്യക്തമാക്കി. അതേസമയം, ഈശ്വര്‍ മാല്‍പെയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ച എംഎല്‍എ, മാല്‍പെ നിരന്തരം ജില്ലാ ഭരണകൂടത്തെ കുറ്റപ്പെടുത്തുകയാണെന്നും തുറന്നടിച്ചു.
നിലവില്‍ നദിക്കടിയില്‍ നടക്കുന്ന പരിശോധനയില്‍ ലഭിക്കുന്നത് ടാങ്കര്‍ ലോറിയുടെ ഭാഗങ്ങളാണ്. അര്‍ജുന്റെ ട്രക്കിന്റെ ഭാഗങ്ങള്‍ കണ്ടെത്താനായിട്ടില്ലെന്നും കര്‍ണാടക ഫിഷറീസ് മന്ത്രി മംഗള്‍ വൈദ്യയും വ്യക്തമാക്കി.