തൃശ്ശൂര്‍ : കാറിടിച്ച് രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം. തൃശ്ശൂര്‍ ജില്ലയിലെ ചേലൂരിലാണ് സംഭവം. ചേലൂര്‍ സ്വദേശി ബിനോയുടെയും ജിനിയുടെയും മകള്‍ ഐറിന്(2) ആണ് മരിച്ചത്.
ഇന്ന് രാവിലെ ചേലൂര്‍ പള്ളിയില്‍ വച്ചാണ് അപകടം നടന്നത്. രാവിലെ പള്ളിയിലേക്ക് കയറുന്നതിനിടെ മുന്നോട്ടെടുത്ത കാറിനടിയില്‍പ്പെട്ടാണ് അപകടം നടന്നത്.
ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Discussion about this post