കായംകുളം കായലില്‍ കണ്ടെത്തിയ മൃതദേഹം പ്രദീപിന്റേത്, കാണാതായിട്ട് രണ്ട് ദിവസം

pradeep|bignewslive

കായംകുളം: ആലപ്പുഴയിലെ കായംകുളം കായലില്‍ കണ്ടെത്തിയ മൃതദേഹം കാപ്പില്‍ കൃഷ്ണപുരം പുത്തേഴത്ത് വീട്ടില്‍ പ്രദീപ് ആണെന്ന് തിരിച്ചറിഞ്ഞു.

ഇന്ന് രാവിലെയാണ് കായലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിരുന്നില്ല. കായംകുളം പോലീസും അഗ്‌നിരക്ഷാസേനയും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് പ്രദീപ് ആണെന്ന് കണ്ടെത്തിയത്. പ്രദീപിനെ വെള്ളിയാഴ്ചയാണ് വീട്ടില്‍ നിന്നും കാണാതായത്. പിന്നാലെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കായുള്ള തെരച്ചില്‍ നടത്തുന്നതിനിടയിലാണ് മൃതദേഹം കായംകുളം കായലില്‍ നിന്നും കണ്ടെത്തുന്നത്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയി മോര്‍ച്ചറിയിലേക്ക് മാറ്റി.

Exit mobile version