എറണാകുളം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി പെരുമ്പാവൂരില്‍ പിടിയില്‍. ബംഗാള്‍ സ്വദേശി സോണിയാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വ്യാഴാഴ്ച്ച രാത്രി 12 മണിയോടെയാണ് സംഭവം. പെരുമ്പാവൂരിലെ അഥിതി തൊഴിലാളികള്‍ താമസിക്കുന്ന വാടകവീട്ടിലെത്തിയ പ്രതി കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ശബ്ദം കേട്ടുണര്‍ന്ന മാതാപിതാക്കളും അയല്‍ക്കാരുമാണ് പ്രതിയെ പിടികൂടി പോലീസിന് കൈമാറിയ
ത്.
പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്നതിന് തൊട്ടടുത്ത തന്നെയാണ് പ്രതിയും കുടുംബവും താമസിച്ചിരുന്നത്. പ്ലൈവുഡ് കമ്പനിയില്‍ തൊഴിലാളിയായ സോണി പെണ്‍കുട്ടിയുടെ വീട്ടുകാരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു.
Discussion about this post