ആലപ്പുഴ: ആലപ്പുഴയില്‍ എംപോക്‌സ് രോഗ സംശയത്തെ തുടര്‍ന്ന് ഒരാള്‍ നിരീക്ഷണത്തില്‍. വിദേശത്തു നിന്ന് എത്തിയ ആളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ കുടുംബവും ക്വാറന്റീനിലാണ്. അതേസമയം കണ്ണൂരില്‍ എംപോക്‌സ് സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന യുവതിയുടെ പരിശോധന ഫലം നെഗറ്റീവായി.
വിദേശത്ത് നിന്നെത്തിയ സ്ത്രീയെ പരിയാരം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാക്കിയിരുന്നു. പരിശോധനാഫലം നെഗറ്റീവായതോടെ കണ്ണൂരിലെ ആശങ്കയൊഴിഞ്ഞിരിക്കുകയാണ്.