കണ്ണൂര്‍ : കണ്ണൂരില്‍ എംപോക്സ് രോഗലക്ഷണങ്ങളെന്ന സംശയത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ പരിശോധനാഫലം നെഗറ്റീവ്. യുവതിക്ക് ചിക്കന്‍ പോക്സ് ആണെന്ന് സ്ഥിരീകരിച്ചു.
യുവതി സെപ്തംബര്‍ ഒന്നിനാണ് വിദേശത്ത് നിന്നും വന്നത്. എംപോക്സിന് സമാനമായ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സംശയത്തിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജില്‍ ഐസൊലേഷനിലേക്ക് മാറ്റുകയും ചെയ്തിരുന്നു. സംശയം തോന്നിയ ഡോക്ടര്‍ സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. എന്നാല്‍ ഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു.
Discussion about this post