‘അര്‍ജുന് വേണ്ടിയുള്ള തെരച്ചിലിനായി ഇനിയും സമയം പാഴാക്കരുത്’; സഹോദരി അഞ്ജു

arjun|bignewslive

ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചിലിനായി സമയം ഇനിയും പാഴാക്കരുതെന്ന് സഹോദരി അഞ്ജു. പല സ്ഥലങ്ങളില്‍ പല ലോഹഭാഗം കണ്ടേക്കാമെന്നും ഗംഗാവലി പുഴയില്‍ സിപി 4 കേന്ദ്രീകരിച്ചു തന്നെ പരിശോധന നടത്തണമെന്നും അഞ്ജു പറഞ്ഞു.

റഡാര്‍, സോണാര്‍ സംവിധാനം ഉപയോഗിച്ച് കണ്ടെത്തിയ സ്ഥലത്ത് എന്താണ് ഉള്ളതെന്ന് നോക്കിയിട്ട് മതി മറ്റ് ഇടങ്ങളില്‍ പരിശോധനയെന്നും അഞ്ജു കൂട്ടിച്ചേര്‍ത്തു. അതേസമയം, പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ചു.

നീണ്ട ഇടവേളക്ക് ശേഷം ഇന്ന് നടത്തിയ തെരച്ചിലിലും അര്‍ജുന്റെ ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്താനായില്ല. അതേസമയം, ഗംഗാവലി പുഴയില്‍ നിന്നും രണ്ട് ടയറുകളും ക്യാബിനും പുറത്തെടുത്തിരുന്നു.

എന്നാല്‍ ഇത് അര്‍ജുന്റെ ലോറിയുടേതല്ലെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു. നാളെയും തെരച്ചില്‍ തുടരുമെന്ന് മാല്‍പെ അറിയിച്ചു.

Exit mobile version