സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; മലപ്പുറം സ്വദേശിയായ അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം

ദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ അല്‍ ഹസയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. മദീനയില്‍ നിന്ന് ദമ്മാമിലേക്ക് സഞ്ചരിക്കുന്നതിനിടെ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അല്‍ അഹ്‌സക്ക് സമീപം അപകടത്തില്‍പെടുകയായിരുന്നു. മലപ്പുറം അരീക്കോട് സ്വദേശി എന്‍.വി. സുഹൈലിന്റെ ഭാര്യ സഫയും അവരുടെ കുഞ്ഞുമാണ് മരിച്ചത്.

സുഹൈലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തിട്ടുണ്ട്. ഹൈദർ ഉള്ളാളിെൻറ മകളാണ് മരിച്ച സഫ. ദമ്മാമിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായി പുറപ്പെട്ടതായിരുന്നു കുടുംബം.

Exit mobile version