കൊച്ചി: മലയാള സിനിമയില്‍ അമ്മ വേഷങ്ങളെ അനശ്വരമാക്കിയ കവിയൂര്‍ പൊന്നമ്മയ്ക്ക് നാട് ഇന്ന് വിട നല്‍കും. രാവിലെ 9 മണി മുതല്‍ 12 മണി വരെ കളമശ്ശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം നടക്കും. മോഹന്‍ലാലും മമ്മൂട്ടിയുമടക്കം താരങ്ങള്‍ ആദരമര്‍പ്പിക്കാനെത്തും.
ആലുവയിലെ വീട്ടുവളപ്പിലാണ് സംസ്കാരം. എറണാകുളം ലിസി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു അന്ത്യം.
അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം പിടിച്ച അഭിനേത്രിയായിരുന്നു കവിയൂര്‍ പൊന്നമ്മ. നാന്നൂറിലധികം സിനിമകളില്‍ അഭിനയിച്ച ‘മലയാള സിനിമയുടെ അമ്മയായ കവിയൂര്‍ പൊന്നമ്മ കെപിഎസി നാടകങ്ങളിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തിയത്.
Discussion about this post