മാനന്തവാടി: വീടിന് സമീപത്തെ തോട്ടത്തില്‍ അമ്പതുകാരൻ തൂങ്ങിമരിച്ച നിലയില്‍. വയനാട്ടിലാണ് സംഭവം. എടവക പാതിരിച്ചാല്‍ കുന്നത്ത് കെ ടി സുനില്‍ ആണ് മരിച്ചത്.
സുനിലിനെ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.വീട് നിർമിക്കാനായി എടുത്ത വായ്പയും സ്വകാര്യ വ്യക്തികളിൽ നിന്നു കടം വാങ്ങിയതും ഉൾപ്പെടെ 25 ലക്ഷം രൂപയിലധികം സുനിലിന് കടബാധ്യതയുണ്ടെന്ന് ബന്ധുക്കൾ പറയുന്നു.
ഇതായിരിക്കാം ജീവനൊടുക്കാൻ കാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മാനന്തവാടി പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം വയനാട് ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി.മാനന്തവാടിയിലെ സ്റ്റീല്‍ ലാന്റ് എന്ന വ്യാപാര സ്ഥാപനത്തിലെ ജോലിക്കാരനാണ്.
പരേതരായ കുന്നത്ത് തോമസിന്റെയും അന്നക്കുട്ടിയുടെയും മകനാണ് സുനിൽ. ഭാര്യ: റിൻസി. വിദ്യാർഥികളായ അൻസ മരിയാ സുനിൽ, അൽന മരിയാ സുനിൽ, അഷ്വൽ സുനിൽ എന്നിവർ മക്കളാണ്.