ബംഗലൂരു: ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി യുവാവിന് ബംഗളൂരുവിൽ ദാരുണാന്ത്യം. കോഴിക്കോട്ട് രാമനാട്ടുകര സ്വദേശി അമൽ ഫ്രാങ്ക്ളിൻ ആണ് മരിച്ചത്.
22 വയസ്സായിരുന്നു.കർണാടകയിലെ ഹുൻസൂരിൽ രാത്രി 12 മണിയോടെയായിരുന്നു അപകടം. കർണാടകയിൽ നിന്നും കേരളത്തിലേക്ക് വന്ന സ്വകാര്യ സ്ലീപ്പർ ബസ്സാണ് അപകടത്തിൽപ്പെട്ടത്.
മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബംഗലൂരുവിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് പോയ എസ്കെഎസ് ട്രാവൽസിന്റെ എ സി സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്.
Discussion about this post