ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വരുകയായിരുന്ന ബസ് മറിഞ്ഞ് അപകടം: നിരവധി പേര്‍ക്ക് പരിക്ക്

ബെംഗളൂരു: കര്‍ണാടകയില്‍ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. കര്‍ണാടകയിലെ ഹുന്‍സൂരില്‍ വെച്ചാണ് അപകടം. ബംഗളൂരുവില്‍ നിന്ന് മഞ്ചേരി വഴി പെരിന്തല്‍മണ്ണയിലേക്ക് പോവുകയായിരുന്ന എസ്.കെ.എസ് ട്രാവല്‍സിന്റെ എ.സി സ്ലീപ്പര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്.

രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്. ബസ് നിയന്ത്രണംവിട്ട് കുത്തനെ മറിയുകയായിരുന്നു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ആരുടെയും നില ഗുരുതരമല്ല. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബസിലുണ്ടായിരുന്നവരില്‍ ഭൂരിഭാഗവും മലയാളി യാത്രക്കാരാണ്. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടകാരണം എന്നാണ് പരിക്കേറ്റവരില്‍ നിന്നും ലഭിക്കുന്ന വിവരം.

Exit mobile version