കെഎസ്ആര്‍ടിസി ബസും പിക്കപ്പും കൂട്ടിയിടിച്ച് അപകടം; 9 പേര്‍ക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം

പത്തനംതിട്ട: എം.സി. റോഡില്‍ അടൂര്‍ വടക്കടത്തുകാവില്‍ ഉണ്ടായ വാഹനാപകടത്തില്‍ 9 പേര്‍ക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരമാണ്. കെഎസ്ആര്‍ടിസി ബസും പിക്കപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.

ഫര്‍ണീച്ചറുമായി പോയ പിക്കപ്പ് വാഹനം കെഎസ്ആര്‍ടിസിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിക്കപ്പ് വാനിലുണ്ടായിരുന്ന ഡ്രൈവര്‍ കൊല്ലം അഞ്ചല്‍ സ്വദേശി വിജയന്‍, സഹായി അഞ്ചല്‍ സ്വദേശി അജയന്‍ എന്നിവര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബസിലുണ്ടായിരുന്ന മറ്റ് 7 പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു.

Exit mobile version