മകളുടെ വിവാഹത്തിന് നാട്ടിലെത്തി, എയര്‍പോട്ടില്‍ നിന്ന് വീട്ടിലേക്ക് പോകുംവഴി വാഹനാപകടം; അച്ഛനും മകളും മരിച്ചു

വഴിയോരത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇന്നോവ കാര്‍ ഇടിക്കുകയായിരുന്നു.

ആലപ്പുഴ: ഹരിപ്പാട് കെ വി ജെട്ടി ജംഗ്ഷനിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. വള്ളികുന്നം സ്വദേശി സത്താര്‍, മകള്‍ ആലിയ (20) എന്നിവരാണ് മരിച്ചത്. വഴിയോരത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇന്നോവ കാര്‍ ഇടിക്കുകയായിരുന്നു.

വിദേശത്തായിരുന്ന സത്താര്‍ മകള്‍ ആലിയയുടെ വിവാഹത്തിന് വേണ്ടി നാട്ടിലെത്തിയതായിരുന്നു. വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയാണ് വാഹനാപകടം ഉണ്ടായത്.

Exit mobile version