തിരുവനന്തപുരം: കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കാന്‍ ഇറങ്ങിയ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. ശംഖുംമുഖം ആഭ്യന്തര ടെര്‍മിനലിനു സമീപം കൊച്ചുതോപ്പ് ജൂസാ റോഡില്‍ സാജുവിന്റെയും ദിവ്യയുടെയും മകനായ എനോഷ് (13) തിരയില്‍പെട്ട് മരിച്ചത്.
ബുധനാഴ്ച വൈകീട്ട് ആറേകാലോടെയാണ് സംഭവം. ജൂസാറോഡ് ഭാഗത്ത് കടലേറ്റം തടയുന്നതിന് വലിയ കടല്‍ഭിത്തി നിര്‍മിച്ചിട്ടുണ്ട്. ഇതിനടുത്ത് പ്രദേശവാസികളായ കുട്ടികള്‍ ഫുട്ബോള്‍ കളിക്കുന്നത് പതിവാണ്.
എനോഷും കുട്ടുകാരും ജൂസാ റോഡ് ഭാഗത്തെ കടല്‍ത്തീരത്ത് ഫുട്ബോള്‍ കളിക്കാന്‍ എത്തിയതായിരുന്നു. തുടര്‍ന്ന് ആറോടെ ഇവര്‍ സംഘമായി കടലില്‍ കുളിക്കുകയായിരുന്നു, ഇതിനിടയില്‍ എനോഷ് കരയിലേക്ക് കയറാന്‍ ശ്രമിക്കുമ്പോള്‍ വലിയ തിരയില്‍പെടുകയായിരുന്നു.
Discussion about this post