കണ്ണൂര്‍: വിവാഹ ആഘോഷം അതിരുവിട്ടതോടെ വരന്റെ സംഘത്തെ തടഞ്ഞ് മഹല്ല് ഭാരവാഹികളും നാട്ടുകാരും. കണ്ണൂര്‍ ഉരുവച്ചാലിലാണ് സംഭവം. വധുവിന്റെ വീട്ടിലെത്തിയ വരനും സംഘവും പടക്കം പൊട്ടിച്ചുള്‍പ്പെടെ ആഘോഷിച്ചതോടെയാണ് മഹല്ല് ഭാരവാഹികള്‍ വിവാഹ സംഘത്തെ തടഞ്ഞത്.
വിവാഹ ആഭാസം അനുവദിക്കില്ലെന്ന് നിലപാടെടുത്തതോടെ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. ഒടുവില്‍ മട്ടന്നൂര്‍ പോലീസ് സ്ഥലത്തെത്തിയാണ് ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചത്. വിവാഹ ആഭാസങ്ങള്‍ പാടില്ലെന്ന് വീട്ടുകാരെ നേരത്തെ അറിയിച്ചെന്നും പാലിക്കാതിരുന്നപ്പോള്‍ തടഞ്ഞെന്നുമാണ് മഹല്ല് കമ്മിറ്റിയുടെ വിശദീകരണം.
Discussion about this post