നെഞ്ചുവേദന, ശബരിമല ഡ്യൂട്ടിക്കെത്തിയ പോലീസുദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു

പത്തനംതിട്ട: പൊലീസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ടയിലാണ് സംഭവം. തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെ സിപിഒ അമല്‍ ജോസാണ് മരിച്ചത്.

ഇരുപത്തിയെട്ട് വയസ്സായിരുന്നു. ശബരിമല ഡ്യൂട്ടിക്ക് എത്തിയതായിരുന്നു അമല്‍ ജോസ്. അപ്പാച്ചിമേട്ടില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പമ്പയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version