കാറിനുള്ളില്‍ 48കാരന്‍ മരിച്ചനിലയില്‍, മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കം

death|bignewslive

തിരുവനന്തപുരം: കാറിനുള്ളില്‍ നാല്‍പ്പത്തിയെട്ടുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ കുളത്തൂരിലാണ് സംഭവം. വലിയവേളി പൗണ്ട് കടവ് സ്വദേശി ജോസഫ് പീറ്ററിന്റെ മൃതദേഹമാണ് കാറിനുള്ളില്‍ കണ്ടെത്തിയത്.

ഇയാളെ ഞായറാഴ്ച മുതല്‍ കാണാനില്ലായിരുന്നു. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം. സര്‍വീസ് റോഡരികില്‍ പാര്‍ക്ക് ചെയ്ത നിലയിലായിരുന്നു കാര്‍.

കാറിനുള്ളില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നു നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുമ്പ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയതും ആളെ തിരിച്ചറിഞ്ഞതും.

Exit mobile version