തിരുവനന്തപുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം:യാത്രക്കാരന്‍ കിണറ്റില്‍ വീണ് മരിച്ചു

തിരുവനന്തപുരം: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരന്‍ കിണറ്റില്‍ വീണ് മരിച്ചു. കല്ലറ നീറുമണ്‍കടവ് സ്വദേശി സഞ്ജു (45) ആണ് മരിച്ചത്.

കുടുംബ വീട്ടിലേയ്ക്ക് പോവുകയായിരുന്നു സഞ്ജു. ഇന്ന് രാവിലെ കുടുംബ വീടിന് സമീപത്തെ പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറിന് സമീപം സഞ്ജുവിന്റെ ബൈക്ക് കണ്ടിരുന്നു. സംശയം തോന്നിയ ബന്ധുക്കളും നാട്ടുകാരും കിണറ്റില്‍ നോക്കിയപ്പോഴാണ് സഞ്ജുവിനെ കണ്ടത്. പിന്നാലെ പാങ്ങോട് പോലീസിനെ വിവരമറിയിച്ചു.

വിവരമറിഞ്ഞ് ഫയര്‍ ഫോഴ്സ് സംഭവ സ്ഥലത്തെത്തി. മൃതദേഹം കിണറ്റില്‍ നിന്ന് പുറത്തെടുത്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സഞ്ജു മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു.

Exit mobile version