മലപ്പുറം: എം പോക്സ് ലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള എടവണ്ണ ഒതായി സ്വദേശിയുടെ പരിശോധനാഫലം ഇന്ന് വരും. കോഴിക്കോട് മെഡിക്കല്‍ കോളേജ് വൈറോളജി ലാബിലാണ് സ്രവ സാംപിള്‍ പരിശോധന നടത്തുന്നത്.
കഴിഞ്ഞ ആഴ്ചയാണ് യുവാവ് വിദേശത്ത് നിന്നും എത്തിയത്. തിങ്കളാഴ്ചയാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എം പോക്സ് ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. നാട്ടിലെത്തിയ ശേഷം വലിയ തോതിലുള്ള സമ്പര്‍ക്കമുണ്ടായിട്ടില്ലെന്നാണ് യുവാവ് ആരോഗ്യ വകുപ്പിനെ അറിയിച്ചിട്ടുള്ളത്.
അതേസമയം, രോഗം സ്ഥിരീകരിച്ചാല്‍, രോഗിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി ക്വാറന്റീന് വേണ്ടിവരും. രോഗവ്യാപനം തടയാന്‍ കര്‍ശന നടപടികളിലേക്ക് കടക്കേണ്ടിയും വരും.
Discussion about this post