തലച്ചോറില്‍ അണുബാധ: പ്ലസ് ടു വിദ്യാര്‍ത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു

കാസര്‍കോട്: തലച്ചോറില്‍ അണുബാധയെ തുടര്‍ന്ന് 17 കാരി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കാസര്‍കോട് മേല്‍പ്പറമ്പ് ചന്ദ്രഗിരി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥി എന്‍.എം വൈഷ്ണവിയാണ് മരിച്ചത്. കാസര്‍കോട് മേല്‍പ്പറമ്പില്‍ താമസിക്കുന്ന കോഴിക്കോട് ബാലുശേരി സ്വദേശിരകളായ ശശിധരന്‍-ശുഭ ദമ്പതികളുടെ മകളാണ്.

ദിവസങ്ങള്‍ക്ക് മുന്‍പ് തലവേദന, പനി തുടങ്ങിയ അസ്വസ്ഥതകള്‍ വിദ്യാര്‍ത്ഥിനിക്ക് നേരിട്ടിരുന്നു. പിന്നീട് ആശുപത്രിയില്‍ കാണിച്ചെങ്കിലും മാറ്റമുണ്ടായിരുന്നില്ല. ഇതിനിടെ പെണ്‍കുട്ടി ബോധരഹിതയായി. ഇതോടെയാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.

കുട്ടിക്ക് നിപയാണോയെന്നടക്കം ആദ്യം സംശയമുണ്ടായിരുന്നു. വിശദമായ പരിശോധനയിലാണ് തലച്ചോറിലേറ്റ അണുബാധയാണ് കാരണമെന്ന് വ്യക്തമായത്. ചികിത്സ തുടരുന്നതിനിടെയാണ് ഇന്ന് മരണം സംഭവിച്ചത്.

Exit mobile version