ചെങ്ങന്നൂര്‍: അമിത വേഗത്തിലെത്തിയ കാറിടിച്ച് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട പുത്തന്‍ കാര്‍ തകര്‍ന്നു. പത്തനംതിട്ടയിലാണ് സംഭവം. വനവാതുക്കര കരമനച്ചേരില്‍ മണിക്കുട്ടന്റെ വീട്ടുമുറ്റത്ത് പാര്‍ക്കുചെയ്തിരുന്ന കാറിലാണ് ഇടിച്ചുകയറിയത്.
തിരുവോണ ദിനത്തിലായിരുന്നു സംഭവം. കല്ലിശ്ശേരി-കുത്തിയതോട് റോഡില്‍ പള്ളത്തുപ്പടിക്കു സമീപമാണ് അപകടം സംഭവിച്ചത്. തിരുവന്‍വണ്ടൂര്‍ വനവാതുക്കര മാലിയില്‍ പടിഞ്ഞാറേതില്‍ എബ്രഹാം മാത്യു ഓടിച്ചിരുന്ന കാറാണ് നിയന്ത്രണം വിട്ട് വീട്ട്മുറ്റത്തേക്ക് ഇടിച്ചുകയറിയത്.
കാര്‍ മണിക്കുട്ടന്റെ വീടിന്റെ മതിലും തകര്‍ത്തു. ഒരാഴ്ച മുന്‍പാണ് മണിക്കുട്ടന്‍ പുതിയ കാര്‍ വാങ്ങിയത്. ഇടിയുടെ ആഘാതത്തില്‍ നിര്‍ത്തിയിട്ടിരുന്ന പുതിയ കാര്‍ ഷെഡ്ഡില്‍നിന്നു മുന്നിലേക്ക് ഉരുണ്ടുപോയതിനാലാണ് വലിയ രീതിയിലുള്ള അപകടമൊഴിവായത്.
എന്നാല്‍ ഇടിച്ച കാറില്‍നിന്ന് തീയും പുകയും ഉയരുകയും അല്‍പസമയത്തിനുള്ളില്‍ തീയാളിപ്പടരുകയും ചെയ്തു.ഉടന്‍തന്നെ എബ്രഹാം മാത്യു കാറില്‍നിന്നു ചാടിയിറങ്ങി. എബ്രഹാം മാത്യുവിനെ നിസ്സാര പരിക്കുകളോടെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരും ചെങ്ങന്നൂര്‍ അഗ്‌നിരക്ഷാസേനയും ചേര്‍ന്നാണ് കാറിലെ തീയണച്ചു.
Discussion about this post