ആലപ്പുഴ: വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് രക്ഷകയായി എത്തി നടി നവ്യ നായര്‍. പട്ടണക്കാട് ഇന്ത്യന്‍ കോഫി ഹൗസിന് സമീപമാണ് അപകടം സംഭവിച്ചത്. പട്ടണക്കാട് അഞ്ചാം വാര്‍ഡ് ഹരിനിവാസില്‍ രമേശനാണ് അപകടത്തില്‍ പരിക്കേറ്റത്.
രമേശന്‍ സഞ്ചരിച്ച സൈക്കിളില്‍ ദേശീയപാത നവീകരണത്തിനായി തൂണുകളുമായി വന്ന ഹരിയാന രജിസ്ട്രേഷന്‍ ട്രെയിലറാണ്. അപകടത്തിന് പിന്നാലെ ലോറി നിര്‍ത്താതെ പോയി. സംഭവം കണ്ട നവ്യ ട്രെയിലറിനെ പിന്തുടര്‍ന്നു.
അതിനിടെ അപകടം നവ്യ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിച്ച് പരിക്കേറ്റയാള്‍ക്ക് ചികിത്സയും ഉറപ്പാക്കി. നവ്യയെ കണ്ടതോടെ ലോറി ട്രെയിലര്‍ നിര്‍ത്തി. അപ്പോഴേക്കും ഹൈവേ പൊലീസും പട്ടണക്കാട് എഎസ്ഐ ട്രീസയും സ്ഥലത്തെത്തി.
ഡ്രൈവറെയുള്‍പ്പെടെ എസ്എച്ച്ഒ കെ എസ് ജയന്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയതിന് ശേഷമാണ് നവ്യ യാത്ര തുടര്‍ന്നത്.ലോറി പൊലീസ് പിടിച്ചെടുത്തു. പരിക്കേറ്റ രമേശനെ ഹൈവേ പൊലീസിന്റെ വാഹനത്തില്‍ ആദ്യം തുറവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.