തിരുവനന്തപുരം: പത്തംഗ ട്രാന്‍ജെന്‍ഡര്‍ സംഘം ശബരിമലയ്ക്ക് യാത്ര പുറപ്പെട്ടു. ഇന്ന് പുലര്‍ച്ചെ 2.45 ഓടെ തിരുവനന്തപുരം ആയുര്‍വേദ കോളേജ് ജംഗ്ഷനില്‍ നിന്നും ഇവര്‍ യാത്രതിരിച്ചു. പോലീസിന്റെ പ്രത്യേക അനുവാദം വാങ്ങിയാണ് സംഘം ശബരിമലയിലേക്ക് പുറപ്പെട്ടത്.
ഒയാസിസ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള സംഘം കെട്ടുനിറയ്ക്കാനായി പല അമ്പലങ്ങളില്‍ ചെന്നെങ്കിലും നിരാശയായിരുന്നു ഫലം. തുടര്‍ന്ന് താമസസ്ഥലത്തുനിന്നാണ് കെട്ട് നിറച്ചത്. പൂര്‍ണ്ണ വിശ്വാസത്തോടെ വ്രതം നോറ്റാണ് അയ്യപ്പദര്‍ശനത്തിനായി യാത്ര തിരിക്കുന്നതെന്ന് ഇവര്‍ പറയുന്നു.
Discussion about this post